കുമളിയില്‍ ഓണം ടൂറിസം വാരാഘോഷം തുടങ്ങി

കുമളിയില്‍ ഓണം ടൂറിസം വാരാഘോഷം തുടങ്ങി

Aug 25, 2026 - 14:20
 0
കുമളിയില്‍ ഓണം ടൂറിസം വാരാഘോഷം തുടങ്ങി
This is the title of the web page

ഇടുക്കി: കുമളിയില്‍ ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍ ഉദ്ഘാടനംചെയ്തു. 31ന് സമാപിക്കും. ടൂറിസംവകുപ്പ്, ഡിടിപിസി, കുമളി പഞ്ചായത്ത് എന്നിവരാണ് സംഘാടകര്‍. ഇത്തവണ ഒട്ടേറെ മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. അത്തപ്പൂക്കളം, പായസം, ഉറിയടി, വടംവലി മത്സരങ്ങളും നടക്കും.

Slide 1
Slide 2

സമാപന ദിനത്തില്‍ ഉച്ചകഴിഞ്ഞ് 3ന് സാംസ്‌കാരിക ഘോഷയാത്ര പീരുമേട് ഡിവൈഎസ്പി ഷിജു പി എസ് ഫ്‌ളാഗ് ഓഫ് ചെയ്യും.  പരമ്പരാഗത കലാരൂപങ്ങളും പുലികളിയും അണിനിരക്കും. സാംസ്‌കാരിക സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനംചെയ്യും.
ഉദ്ഘാടന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍മാന്‍ മജോ കാരിമുട്ടം, കണ്‍വീനര്‍ പി പി റഹിം തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow