മഴ കുറഞ്ഞതോടെ പൂക്കൃഷി വിരളം: തേനിയിലെ പല്ലവരായന്‍പട്ടി അത്ര കളര്‍ഫുള്ളല്ല

മഴ കുറഞ്ഞതോടെ പൂക്കൃഷി വിരളം: തേനിയിലെ പല്ലവരായന്‍പട്ടി അത്ര കളര്‍ഫുള്ളല്ല

Aug 25, 2026 - 14:18
 0
മഴ കുറഞ്ഞതോടെ പൂക്കൃഷി വിരളം: തേനിയിലെ പല്ലവരായന്‍പട്ടി അത്ര കളര്‍ഫുള്ളല്ല
This is the title of the web page

ഇടുക്കി: തമിഴ്‌നാട് തേനിയിലെ പല്ലവരായന്‍പട്ടി ഗ്രാമത്തില്‍ ഇത്തവണ വറുതിയുടെ നാളുകള്‍. 
ഓരോ ഓണക്കാലവും പല്ലവരായന്‍പട്ടിക്ക് പ്രതീക്ഷയുടെ നാളുകളായിരുന്നു. നാല് പതിറ്റാണ്ടിലേറെയായി മലയാളികള്‍ക്ക് അത്തപ്പൂക്കളമിടാന്‍ പൂക്കളെത്തുന്നത് ഇവിടെനിന്നാണ്. എന്നാല്‍ ഇത്തവണ പ്രതികൂല കാലാവസ്ഥ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തു. ഓണക്കാലം ആകുമ്പോള്‍ മുല്ലയും ചെണ്ടുമല്ലിയും ജമന്തിയുമൊക്കെ പൂത്തുനില്‍ക്കുന്ന പൂപ്പാടങ്ങളാണ് ഗ്രാമത്തിലെങ്ങും. ഇത്തവണ മഴ കുറഞ്ഞത് വിളവിനെ പ്രതികൂലമായി ബാധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില ഉയര്‍ന്നെങ്കിലും പൂക്കളില്ല. ഇത് കര്‍ഷകര്‍ക്കും തിരിച്ചടിയായി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow