ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് വൃദ്ധന്‍ മരിച്ചു
ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് വൃദ്ധന്‍ മരിച്ചു

ഇടുക്കി: ജോലികഴിഞ്ഞ് മടങ്ങവെ വള്ളം മറിഞ്ഞ് വൃദ്ധന്‍ മുങ്ങിമരിച്ചു. എണ്‍പതേക്കര്‍ സ്വദേശി തങ്കരാജ്(71) ആണ് മരിച്ചത്. തങ്കരാജും സുഹൃത്ത് പളനിസ്വാമിയും 301 കോളനിയില്‍ ജോലികഴിഞ്ഞ് കഴിഞ്ഞ് എണ്‍പതേക്കറിലേക്ക് വള്ളത്തില്‍ പോകുമ്പോഴാണ് അപകടം. ജലാശയത്തിന്റെ മധ്യഭാഗത്തെത്തിയപ്പോള്‍ ശക്തമായ കാറ്റില്‍ വള്ളം മറിയുകയായിരുന്നു. ഇരുവരും മറിഞ്ഞ് കിടന്ന വള്ളത്തില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തങ്കരാജ് മുങ്ങിത്താഴ്ന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പളനിസ്വാമിയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. നാട്ടുകാര്‍ തന്നെ തങ്കരാജിന്റെ മൃതദേഹവും പുറത്തെടുത്തു. ശാന്തന്‍പാറ പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






