മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂളില്‍ ഓണം ആഘോഷിച്ചു
മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂളില്‍ ഓണം ആഘോഷിച്ചു

ഇടുക്കി: മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ ഭാഗമായി വടംവലിയും വിദ്യാര്‍ത്ഥികളുടെ തിരുവാതിരയും നടത്തി. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഓണസദ്യയും ഒരുക്കിയിരുന്നു. ഹെഡ്മിസ്ട്രസ് റാണി തോമസ്, സീനിയര്‍ അസിസ്റ്റന്റ് മനോജ് കുമാര്‍, പിടിഎ പ്രസിഡന്റ് ഷിന്റോ പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






