കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി കായിക പരിപാടികള്‍ക്ക് തുടക്കമായി
കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി കായിക പരിപാടികള്‍ക്ക് തുടക്കമായി
ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിന്റെ 25 മത് സില്‍വര്‍ ജൂബിലി കായിക പരിപാടികള്‍ക്ക് തുടക്കമായി. ഇന്ത്യന്‍ അത്ലറ്റിക് ജേതാവ് പത്മശ്രീ ഷൈനി വില്‍സണ്‍ ഉദ്ഘാടനം ചെയ്തു. കഠിനമായി പ്രയത്‌നിച്ചാല്‍ മാത്രമേ ജീവിതത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കു അതിനായി ഓരോ വിദ്യാര്‍ഥികളും സ്‌പോര്‍ട്‌സ് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്ന് അര്‍ജുന അവാര്‍ഡ് ജേതാവും, ഇന്ത്യന്‍ ഒളിമ്പിക്‌സ് താരവും, അത്‌ലറ്റിക് ജേതാവുമായ ഷൈനി വില്‍സണ്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശിഷ്ടസേവ മെഡല്‍ നേടിയ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് വി എമ്മിനെ യോഗത്തില്‍ ആദരിച്ചു. മാനേജര്‍ ഫാ. ഇമ്മാനുവല്‍ കിഴക്കേതലയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഫാ. റോണി ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?