ചക്കുപള്ളം ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ചക്കുപള്ളം ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: അണക്കര ചക്കുപള്ളം ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ് ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വി ജെ രാജപ്പന്‍ അധ്യക്ഷനായി. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി ടി മാത്യു മുഖ്യപ്രഭാഷണം നടത്തി. പ്രഥമാദ്ധ്യാപകന്‍ കെ സെല്‍വന് യാത്രയയപ്പ് നല്‍കി. കലാകായിക മത്സരങ്ങളില്‍ നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. അല്‍ഫോന്‍സ ജോണ്‍ ജേക്കബ്, ലൈസിമോള്‍, സിസ്റ്റര്‍ വി എ ജാന്‍സി, തോമസ് വര്‍ഗീസ്, അമ്പിളി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






