എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ 30ന് അണക്കരയില്‍
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ 30ന് അണക്കരയില്‍

ഇടുക്കി : എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളും, ജനദ്രോഹ നടപടികളിലും പ്രതിക്ഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടിയുടെ എല്ലാ പോഷക സംഘടനകളുടെയും സഹകരണത്തോടെ 30ന് അണക്കരയില്‍ കൂട്ട ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യും. സിഎച്ച്ആര്‍ ഭൂമി വനഭൂമി ആക്കാനുള്ള നീക്കം അവസാനിപ്പിക്കുക, നിര്‍മാണനിരോധന ഉത്തരവ് പിന്‍വലിക്കുക, പട്ടയവിതരണം പുനരാരംഭിക്കുക, വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുക, കുത്തകപാട്ട രജിസ്‌ട്രേഷന്‍ പുനരാരംഭിക്കുക, കര്‍ഷകരെ കൂടിയിറക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജി ജോര്‍ജ് അധ്യക്ഷനാകും. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍, സെക്രട്ടറി തോമസ് രാജന്‍, മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രഹാംകുട്ടി കല്ലാര്‍, കെപിസിസി സെക്രട്ടറി അഡ്വ. എം.എന്‍ ഗോപി, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സിറിയക് തോമസ്, ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട് തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട്, സംസ്ഥാന സെക്രട്ടറി കെ.എ.എബ്രഹാം, എം.പി.ഫിലിപ്പ്, ബിജി ജോര്‍ജ്ജ്, റോയി കിഴക്കേക്കര, പ്രസാദ് തേവറോലില്‍, ജോസഫ് മറ്റപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






