കട്ടപ്പന കടമാക്കുഴി രത്തിനപാറയില്‍ മത്സ്യ മാലിന്യം തള്ളി
കട്ടപ്പന കടമാക്കുഴി രത്തിനപാറയില്‍ മത്സ്യ മാലിന്യം തള്ളി

ഇടുക്കി: അടിമാലി - കുമളി ദേശീയപാതയുടെ ഭാഗമായ കടമാക്കുഴി രത്തിനപാറയില്‍ രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ മത്സ്യ മാലിന്യം തള്ളി. മേഖലയില്‍ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്. മാലിന്യം കടകളില്‍നിന്ന് ശേഖരിച്ച സംസ്‌കരിക്കുന്ന സംഘമാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് സംശയിക്കുന്നുവെന്നും നഗരസഭയില്‍ ഇക്കാര്യം ധരിപ്പിച്ചിട്ടും വൈകിയുള്ള നടപടികളാണ് ഉണ്ടാകുന്നതെന്നും വാര്‍ഡ് കൗണ്‍സിലര്‍ തങ്കച്ചന്‍ പുരിയിടം പറഞ്ഞു. മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ മേഖലയില്‍ ദുര്‍ഗന്ധം വമിച്ചിരിക്കുന്നത്. ദുര്‍ഗന്ധം കാരണം തോട്ടങ്ങളില്‍ പണിയെടുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. മാലിന്യം തള്ളിയ സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ അകലെ വരെ ദുര്‍ഗന്ധം വമിച്ചതോടെയാണ് പ്രാദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. മാലിന്യം തള്ളിയ സാമൂഹ്യവിരുദ്ധരെ കണ്ടെത്തുന്നതിനും, ഇവ നീക്കം ചെയ്യുന്നതിനും നഗരസഭയുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഉള്‍മേഖലകള്‍ കേന്ദ്രീകരിച്ച് കട്ടപ്പനയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ അറവ് മാലിന്യം തള്ളുന്നത് പതിവാവുകയാണ്. ഇത്തരക്കാരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുകയാണ്.
What's Your Reaction?






