മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ സ്‌പോര്‍ട് ഡേ
മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ സ്‌പോര്‍ട് ഡേ

ഇടുക്കി: മാട്ടുക്കട്ട ബിലിവേഴ്‌സ് ചര്‍ച്ച് ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് മീറ്റ് 2024ന് തുടക്കമായി. ഉപ്പുതറ സിഐ മിഥുന്‍ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ മാര്‍ച്ച് പാസ്റ്റിനുശേഷം പതാക ഉയര്‍ത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. അനില്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കെ ജെ തോമസ് സംസാരിച്ചു. തുടര്‍ന്ന് ദീപശിഖ പ്രയാണവും, സ്‌കേറ്റിങ് ,കരാട്ടെ ഡിസ്‌പ്ലേ, മാസ്സ് ട്രീല്‍ തുടങ്ങിയവയും സംഘടിപ്പിച്ചു. പി .ടി .എ ഭാരവാഹികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






