ചുവരെഴുത്ത് കലാരംഗത്ത് സജീവമായി ജിജി
ചുവരെഴുത്ത് കലാരംഗത്ത് സജീവമായി ജിജി

ഇടുക്കി: ഹൈറേഞ്ചില്‍ മുമ്പ് നിരവധി ചുവരെഴുത്ത് കലാകാരന്മാരുണ്ടായിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകളുടെ കടന്നുവരവ് ഈ മേഖലയെ സാരമായി ബാധിച്ചു. നിരവധി കലാകാരന്‍മാര്‍ ചുവരെഴുത്ത് കലയെ ഉപേക്ഷിച്ച് മറ്റുമേഖലകളിലേയ്ക്ക് പിന്മാറിയെങ്കിലും ഇന്നും ഈ കലയെ സ്‌നേഹിക്കുന്ന ഒരാളാണ് അയ്യപ്പന്‍കോവില്‍ നെടുംപറമ്പത്ത് ജിജി. കഴിഞ്ഞ 30 വര്‍ഷമായി ജിജി ചുവരെഴുത്ത് മേഖലയില്‍ ജോലി ചെയ്യുന്നു. ആദ്യ കാലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളിലും, ഉത്സവങ്ങളിലും, പള്ളിപ്പെരുന്നാളുകളിലും സജീവമായിരുന്ന ചുവരെഴുത്ത് പിന്നീട് സാങ്കേതിക വിദ്യയുടെ കടന്നുവരവോടെയാണ് ഇല്ലാതായത്. ഇപ്പോള്‍ മേരികുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കട്ടപ്പന ഉപജില്ല കലോത്സവത്തിന്റെ ചുവരെഴുത്ത് തിരക്കിലാണ് ജിജി.
What's Your Reaction?






