ചാണ്ടി ഉമ്മന്‍ എംഎല്‍എ ക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം
ചാണ്ടി ഉമ്മന്‍ എംഎല്‍എ ക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം

ഇടുക്കി: യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ: ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇടുക്കിയിലെത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എ ക്ക് വണ്ടിപ്പെരിയാര്‍ തോട്ടംമേഖലയില്‍ സ്വീകരണം നല്‍കി. ഇടുക്കി ജില്ലയുടെ പ്രശ്‌നങ്ങള്‍ക്ക് ഡീന്‍ അല്ലാതെ മറ്റാരു ജയിച്ചാലും പരിഹാരമാവില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ പെരിയാര്‍ എസ്റ്റേറ്റില്‍ വച്ച് നടന്ന കുടുംബ സംഗമത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സിറിയക് തോമസ,് പിഎ അബ്ദുള്‍ റഷീദ,് മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, പീരുമേട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരക്കാട്ട് , എച്ച് അബ്ദുല്‍ സമദ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






