എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കാമാക്ഷി കരിക്കിന്‍മേട്ടില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി നടത്തി
എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കാമാക്ഷി കരിക്കിന്‍മേട്ടില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി നടത്തി
ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്യുന്നതിനെതിരെ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കാമാക്ഷി പഞ്ചായത്തിലെ കരിക്കിന്‍മേട്ടില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി സംഘടിപ്പിച്ചു. സിപിഐഎം എരിയാ കമ്മിറ്റിയംഗം എം ജെ ജോണ്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പേരില്‍നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റി ഗാന്ധി ഘാതകനെ അനുസ്മരിക്കുന്നതിനായി വിബിജ റാംജി എന്ന പുതിയ പേര് നല്‍കിയിരിക്കുകയാണ്. പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. കാര്‍ഷിമേഖലയെ ഒഴിവാക്കി. ഏറ്റെടുക്കാവുന്ന പ്രവര്‍ത്തികള്‍ 4 മേഖലകളാക്കി ചുരുക്കി അവിദഗ്ധ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. ലേബര്‍ ബജറ്റ് വെട്ടിക്കുറച്ചു. പുതിയ സാങ്കേതികവിദ്യയും പിഎം പോര്‍ട്ടലില്‍ ലിങ്ക് ചെയ്തു. തുടങ്ങിയ ആരോപണങ്ങള്‍ നിയമഭേദഗതിക്കെതിരെ ഉന്നയിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
യൂണിയന്‍ ഇടുക്കി എരിയാ സെക്രട്ടറി എം കെ അനീഷ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഫിലോമിനാ സാജു, സിപിഐഎം പ്രകാശ് ലോക്കല്‍ സെക്രട്ടറി പി ഡി സത്യന്‍, ജി വിജയന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?