മലയോര ഹൈവേ നിര്‍മാണം തടസ്സപ്പെടുത്താൻ നീക്കം: സിപിഎം ജനകീയ സമരം നടത്തി
മലയോര ഹൈവേ നിര്‍മാണം തടസ്സപ്പെടുത്താൻ നീക്കം: സിപിഎം ജനകീയ സമരം നടത്തി

ഇടുക്കി: മലയോര ഹൈവേ നിര്‍മാണം തടസപ്പെടുത്തുന്നവര്‍ക്കെതിരെ സിപിഎം കാഞ്ചിയാര്‍, സ്വരാജ് ലോക്കല്‍ കമ്മിറ്റികള്‍ കാഞ്ചിയാര്‍ പള്ളിക്കവലയില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. നാട്ടുകാരും തൊഴിലാളികളും ഉള്‍പ്പെടെ നൂറിലേറെ പേര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. ഹൈവേ നിര്‍മാണത്തിനെതിരെ പ്രദേശവാസി ഹൈക്കോടതിയെ സമീപിച്ചതോടെ പാലാക്കട മുതല്‍ 500 മീറ്റര്‍ ഭാഗത്തെ നിര്‍മാണം മുടങ്ങിയിരിക്കുകയാണ്. 200 മീറ്റര്‍ ടാര്‍ ചെയ്തെങ്കിലും വശങ്ങളില്‍ ഐറിഷ്ഓടയും സംരക്ഷണ ഭിത്തിയും പൂര്‍ത്തിയായിട്ടില്ല. 300 മീറ്റര്‍ ഭാഗത്തെ നിര്‍മാണം പൂര്‍ണമായി മുടങ്ങിയിരിക്കുകയാണ്. രണ്ട് കലുങ്കുകള്‍ ഉള്‍പ്പെടെ ഈ ഭാഗങ്ങളില്‍ നിര്‍മിക്കാനുണ്ട്. വ്യാഴാഴ്ച കാഞ്ചിയാര്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പള്ളിക്കവയില്‍നടന്ന പ്രതിഷേധയോഗം സിപിഎം ഏരിയ കമ്മിറ്റിയംഗം മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്വരാജ് ലോക്കല്‍ സെക്രട്ടറി കെ സി ബിജു അധ്യക്ഷനായി. കാഞ്ചിയാര്‍ ലോക്കല്‍ സെക്രട്ടറി വി വി ജോസ്, കാഞ്ചിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, ലോക്കല്‍ കമ്മിറ്റിയംഗം കെ പി സജി തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






