രാത്രിസഞ്ചാരം നിരോധിച്ച നടപടി: ബിജെപി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി 

രാത്രിസഞ്ചാരം നിരോധിച്ച നടപടി: ബിജെപി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി 

Oct 1, 2026 - 15:25
 0
രാത്രിസഞ്ചാരം നിരോധിച്ച നടപടി: ബിജെപി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി 
This is the title of the web page

ഇടുക്കി: ജില്ലയിലെ വനാതിര്‍ത്തിയില്‍ രാത്രിസഞ്ചാരം നിരോധിച്ച കലക്ടറുടെ ഉത്തരവില്‍ പ്രതിഷേധിച്ച് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. വനം, പരിസ്ഥിതി സംരക്ഷണത്തിന് ബിജെപി എതിരല്ല. എല്‍ഡിഎഫിന്റെ കാലത്ത് ഉത്തരവിറക്കാന്‍ കലക്ടര്‍ക്ക് തന്റേടമില്ലായിരുന്നു. ഈകാലയളവില്‍ നടന്ന കൈയേറ്റങ്ങള്‍ എന്തുകൊണ്ടാണ് കലക്ടര്‍ കാണാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. പൈനാവില്‍ നിന്നാരംഭിച്ച മാര്‍ച്ച് പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ശ്രീനഗരി രാജന്‍, കെ കുമാര്‍, ഷാജി നെല്ലിപ്പറമ്പില്‍, രതീഷ് വരകുമല, സി എസ് സന്തോഷ് കുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അനന്തു മങ്ങാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow