പവിത്രാ ഗോള്‍ഡിന്റെ പുതിയ ഷോറൂം 'മിറ' കട്ടപ്പനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
പവിത്രാ ഗോള്‍ഡിന്റെ പുതിയ ഷോറൂം 'മിറ' കട്ടപ്പനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഇടുക്കി: ആഭരണ വ്യാപാര രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന പവിത്രാ ഗോള്‍ഡിന്റെ പുതിയ സംരംഭമായ 'മിറ' കട്ടപ്പനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സോഷ്യല്‍ മീഡിയ പരസ്യം പങ്കുവെച്ചവരില്‍നിന്ന് തെരഞ്ഞെടുത്ത ഭാഗ്യശാലിയായ അശ്വനി വിജയന്‍ ഷോറൂം ഉദ്ഘാടനംചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് അശ്വനി വിജയന് ഡയമണ്ട് നെക്ലെയ്സ് സമ്മാനമായി നല്‍കി. ലൈറ്റ് വെയ്റ്റ് ഗോള്‍ഡ്, സില്‍വര്‍, ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. വുമണ്‍സ് ക്ലബ് പ്രസിഡന്റ് ജിജി ജോസ് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. ഡയമണ്ട് വിഭാഗത്തിന്റെ ആദ്യ വില്‍പ്പന കെവിവിഎസ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് നിര്‍വഹിച്ചു. വി ക്ലബ് പ്രസിഡന്റ് മോനീഷ വിശാഖ് ആഭരണം ഏറ്റുവാങ്ങി.
ഉദ്ഘാടന ഓഫറിന്റെ ഭാഗമായി സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 40 ശതമാനവും ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയില്‍ 30 ശതമാനവും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി ആഭരണങ്ങള്‍ക്കും പ്രത്യേക ഓഫറുകളുണ്ട്. ഓഫര്‍ കാലയളവില്‍ പര്‍ച്ചേസ് നടത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്‍കും.
ചടങ്ങില്‍ എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ബിജെപി ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍, ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി ജോയി പെരുന്നോലി, നഗരസഭ കൗണ്‍സിലര്‍ സോണിയ ജയ്ബി, കെവിവിഎസ് കട്ടപ്പന യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് കെ വി വിശ്വനാഥന്‍, യൂത്ത് വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിജോ മോന്‍ ജോസ് എന്നിവര്‍ സംസാരിച്ചു. സാമൂഹിക, രാഷ്ട്രീയ, വ്യാപാര രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
What's Your Reaction?