കുറത്തിക്കുടി കെഎസ്ആര്‍ടിസി സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം: നാട്ടുകാര്‍ നിവേദനം നല്‍കി
കുറത്തിക്കുടി കെഎസ്ആര്‍ടിസി സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം: നാട്ടുകാര്‍ നിവേദനം നല്‍കി
ഇടുക്കി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ കുറത്തിക്കുടി ആദിവാസി ഉന്നതിയിലേക്കെത്തിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍. സര്‍വീസ് മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഉന്നതി നിവാസികള്‍ അഡ്വ. എ രാജ എംഎല്‍എയ്ക്കും കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യമായി കുറത്തിക്കുടിയിലേക്ക് കെഎസ്ആര്‍ടിസി ബസ് എത്തിയത്. എന്നാല്‍ ഇത് ട്രയല്‍ റണ്‍ മാത്രമാണെന്ന് വിശദീകരിച്ച് ശനിയാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു. വനംവകുപ്പിന്റെ തടസവാദങ്ങളാണ് സര്‍വീസ് നിലയ്ക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഏറെക്കാലത്തെ പോരാട്ടങ്ങള്‍ക്കും കഴിഞ്ഞദിവസം നടന്ന ശക്തമായ സമരങ്ങള്‍ക്കും ശേഷമാണ് ഉന്നതിയിലേക്ക് ബസ് എത്തിയത്. എന്നാല്‍ ആദ്യദിനം തന്നെ സര്‍വീസ് മുടങ്ങിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യാത്രാക്ലേശം പരിഹരിക്കാന്‍ തുടങ്ങിയ ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി തെരുവിലിറങ്ങുമെന്ന് ഉന്നതി നിവാസികള്‍ അറിയിച്ചു.
What's Your Reaction?