മൂന്നാര്‍ വാഗുവരൈ എസ്റ്റേറ്റിലെ കുടിയൊഴിപ്പിക്കല്‍: ബിജെപി പ്രതിഷേധം നടത്തി
മൂന്നാര്‍ വാഗുവരൈ എസ്റ്റേറ്റിലെ കുടിയൊഴിപ്പിക്കല്‍: ബിജെപി പ്രതിഷേധം നടത്തി
ഇടുക്കി: മൂന്നാര്‍ വാഗുവരൈ എസ്റ്റേറ്റില്‍ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ച മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ബിജെപി, ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ബിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കുറെ നാളുകളായി കാളിദാസന് ശാരീരിക അസ്വസ്ഥതകള്‍ മൂലം ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ കമ്പനിയില്‍ ചെറിയ ജോലികള്‍ നല്‍കണമെന്ന ആവശ്യം കാളിദാസന്‍ കമ്പനിയെ അറിയിച്ചു. എന്നാല്‍ കാളിദാസന്‍ വീട്ടില്‍ ഇല്ലാത്തത സമയംനോക്കി കമ്പനിയുടെ ആളുകള്‍ വീട്ടിലെത്തുകയും സാധന സാമഗ്രികള്‍ അടക്കം പൂട്ടിവയ്ക്കുകയും വീടിനുള്ളില്‍ പ്രവേശം വിലക്കുകയും ചെയ്തു. ഇതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇടുക്കി നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി സുമേഷ് കുമാര്‍, ദേവികുളം മണ്ഡലം ജനറല്‍ സെക്രട്ടറി തമ്പിദുരൈ, ട്രഷറര്‍ രഞ്ജിത്ത് മുനിയമ്മ, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് കനക രാജന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
