കട്ടപ്പന പേഴുംകവലയിലെ വനിതാ വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി
കട്ടപ്പന പേഴുംകവലയിലെ വനിതാ വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി
ഇടുക്കി: കട്ടപ്പന പേഴുംകവലയില്‍ നഗരസഭ നിര്‍മിക്കുന്ന വനിതാ വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. 40 ലക്ഷം രൂപ മുതല്‍മുടക്കിലാണ് രണ്ട് നിലകളിലായി കെട്ടിടം നിര്‍മിക്കുന്നത്. വനിതകള്‍ സ്വന്തമായി തയാറാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ വിറ്റഴിക്കും. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, കൗണ്‍സിലര്‍മാരായ ജോയി വെട്ടിക്കുഴി, സിജോമോന്‍ ജോസ്, സിബി പാറപ്പായി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

