കല്ലാര്‍ ഡാമിന്റെ ടൂറിസം സാധ്യതകള്‍ പരിശോധിക്കും: അഡ്വ. സേനാപതി വേണു എംഎല്‍എ

കല്ലാര്‍ ഡാമിന്റെ ടൂറിസം സാധ്യതകള്‍ പരിശോധിക്കും: അഡ്വ. സേനാപതി വേണു എംഎല്‍എ

Aug 19, 2026 - 16:55
 0
കല്ലാര്‍ ഡാമിന്റെ ടൂറിസം സാധ്യതകള്‍ പരിശോധിക്കും: അഡ്വ. സേനാപതി വേണു എംഎല്‍എ
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ ഡാമിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സാധ്യത ഉയരുന്നു. ഡാമില്‍ പെഡല്‍ ബോട്ടിങ് അടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം 
പദ്ധതിക്കായി ടൂറിസം വകുപ്പുമായി കൂടിയാലോചന നടത്തുമെന്ന് എംഎല്‍എ സേനാപതി വേണു അറിയിച്ചു. ഇടുക്കിയുടെ ഡൈവേര്‍ഷന്‍ ഡാമായ കല്ലാറില്‍ ടൂറിസം സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. മൂന്നാര്‍- തേക്കടി പാതയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ജില്ലയിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നായി ഇവിടം മാറും. ഡാമിനൊപ്പം ഇടുക്കിയിലേയ്ക് വെള്ളം കൊണ്ടുപോകുന്നതിനുള്ള ടണല്‍ ഇവിടുത്തെ പ്രധാന ആകര്‍ഷനമാണ്. ടണലിന് മുമ്പ് തടയിണ സ്ഥാപിച്ച് വെള്ളം ക്രമീകരിച്ച് ബോട്ടിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. കല്ലാര്‍ മുതല്‍ താന്നിമൂട് വരെയുള്ള ഭാഗങ്ങളില്‍ തണല്‍ മരങ്ങളും പൂ ചെടികളും വെച്ച് പിടിപ്പിച്ചു മനോഹരമാക്കുകയും വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്യണമെന്നും നിര്‍ദേശമുണ്ട്. കല്ലാര്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമായാല്‍ രാമക്കല്‍മേട് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് രാമക്കല്‍മേടിനും ആമപ്പാറയ്ക്കും തൂവലിനും ഒപ്പം കല്ലാറിലെ ആക്ടീവിറ്റികളും ആകര്‍ഷണമാകും. ടൂറിസം വകുപ്പുമായി കൂടിയാലോചിച്ച് പദ്ധതിയുടെ നടത്തിപ്പിന് നടപടി ആരംഭിക്കുമെന്ന് എംഎല്‍ എ അറിയിച്ചു 

Slide 1
Slide 2

്‌

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow