കുടുംബശ്രീയുടെ ടേക്ക് എവേ കൗണ്ടര്‍ കട്ടപ്പനയില്‍ തുടങ്ങി
കുടുംബശ്രീയുടെ ടേക്ക് എവേ കൗണ്ടര്‍ കട്ടപ്പനയില്‍ തുടങ്ങി
ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷനും കട്ടപ്പന നഗരസഭ സിഡിഎസും ചേര്‍ന്ന് പള്ളിക്കവല ജങ്ഷനില്‍ ടേക്ക് എവേ പാര്‍സല്‍ കൗണ്ടര്‍ തുടങ്ങി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള ഭക്ഷണത്തിനൊപ്പം ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളും മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്. ബ്രോസ്റ്റഡ് ചിക്കന്‍ വിഭവങ്ങള്‍, പ്രഭാതഭക്ഷണം, ഉച്ചയൂണ്, അത്താഴം എന്നിവ ഇവിടെ പാര്‍സലായി ലഭിക്കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൃമതി, ലീലാമ്മ ബേബി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന സിബി, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മനോജ് തോമസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ മണികണ്ഠന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ സേതുലക്ഷ്മി, എഡിഎംസിമാരായ ശിവന്‍ സി, ഷിബു ജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?