കളഞ്ഞുകിട്ടിയ 25000 രൂപ ഉടമയെ തിരികെ ഏല്‍പ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍
കളഞ്ഞുകിട്ടിയ 25000 രൂപ ഉടമയെ തിരികെ ഏല്‍പ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍

ഇടുക്കി: ഓട്ടോറിക്ഷ ഡ്രൈവര്‍ കളഞ്ഞുകിട്ടിയ 25000 രൂപ ഉടമയെ തിരികെ ഏല്‍പ്പിച്ചു. കാല്‍വരിമൗണ്ട് കല്ലുക്കുന്നേല്‍ സോഫിക്കാണ് റോഡില്‍ കിടന്ന് പണം ലഭിച്ചത്. ഇക്കാര്യം കുന്നേല്‍ പ്രകാശനെ അറിയിക്കുകയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെയും വ്യാപാരികളുടെയും സാന്നിധ്യത്തില്‍ പണം കൈമാറുകയും ചെയ്തു. കാല്‍വരിമൗണ്ട് താഴത്തുമോടയില്‍ സണ്ണി കിടപ്പുരോഗികളായ മാതാപിതാക്കളുടെ ചികിത്സയ്ക്കായി വായ്പയെടുത്ത തുകയാണ് നഷ്ടപ്പെട്ടത്.
പ്രകാശനോടും അന്വേഷണത്തില്‍ സഹകരിച്ചവരോടും സണ്ണി നന്ദി പറഞ്ഞു.
What's Your Reaction?






