കുട്ടമ്പുഴ പഞ്ചായത്തിനെ വടാട്ടുപാറയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാംകടവ് പാലം ഉടന്‍ നിര്‍മിക്കണം: എഎപി
കുട്ടമ്പുഴ പഞ്ചായത്തിനെ വടാട്ടുപാറയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാംകടവ് പാലം ഉടന്‍ നിര്‍മിക്കണം: എഎപി

ഇടുക്കി: കുട്ടമ്പുഴ പഞ്ചായത്തിനെ വടാട്ടുപാറയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാംകടവ് പാലം ഉടന്‍ നിര്‍മിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. പ്രദേശവാസികളുടെ അഞ്ച് പതിറ്റാണ്ട് നീണ്ട ആവശ്യത്തിന് മാറി മാറി വരുന്ന സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും വിഷയത്തില്‍ വകുപ്പ് മന്ത്രിയും സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്നും എഎപി കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വടാട്ടുപാറ മേഖലയില്‍ 12000ലേറെ ജനങ്ങളാണ് താമസിക്കുന്നത്. ഇവര്‍ക്ക് പഞ്ചായത്ത്, വില്ലേജ്, പൊലീസ് സ്റ്റേഷന്‍, പ്രാഥമികരോഗ്യ
കേന്ദ്രം, മൃഗാശുപത്രി, ആയൂര്‍വേദ ആശുപത്രി, ട്രൈബല്‍ ഓഫീസ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലേയ്ക്ക് എത്തണമെങ്കില്‍ 26 കീമി ദൂരം സഞ്ചരിക്കണം. പാലം യാഥാര്‍ത്ഥ്യമാല്‍ 4.5 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവര്‍ക്ക് കുട്ടമ്പുഴ പഞ്ചായത്ത് ആസ്ഥാനത്ത് എത്തിചേരാന്‍ സാധിക്കും. നെടുമ്പാശേരി - കൊടൈക്കനാല്‍ റോഡിന്റെ ഭാഗമായിട്ടുള്ള പാലം നിര്‍മാണത്തിന് 2008 മുതല്‍ സംസ്ഥാന ബജറ്റില്‍ ഭരണാനുമതി ഇല്ലാത്ത ഹെഡില്‍ കേവലം 100 രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. പാലം നിര്‍മിച്ചാല്‍
8 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇടമലയാര്‍ ഡാം സൈറ്റില്‍ എത്താം. കുട്ടമ്പുഴ പഞ്ചായത്തിന്റെ ഭാഗമായ താളുങ്കണ്ടം ട്രൈബല്‍ നഗറിലുള്ളവര്‍ക്ക് 45 കിലോമീറ്റര്‍ സഞ്ചരിക്കണം. മേഖലയോടുള്ള സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ പ്രദേശത്തെ ജനങ്ങളെ അണിനിരത്തി സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് ഗോപിനാഥന്‍ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ജോണ്‍സന്‍ കറുകപ്പിള്ളില്‍, ലാലു മാത്യു, റെജി ജോര്‍ജ്, സാബു കുരിശിങ്കല്‍, അനി പീറ്റി, തങ്കച്ചന്‍ കോട്ടപ്പടി, ശാന്തമ്മ ജോര്‍ജ്, രവി കീരംപാറ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






