കട്ടപ്പന നഗരസഭ ടൗണ്‍ കുടിവെള്ള പദ്ധതിക്ക് 25 ലക്ഷം അനുവദിച്ചു
കട്ടപ്പന നഗരസഭ ടൗണ്‍ കുടിവെള്ള പദ്ധതിക്ക് 25 ലക്ഷം അനുവദിച്ചു

ഇടുക്കി: കട്ടപ്പന ടൗണ്‍ കുടിവെള്ള പദ്ധതി നവീകരണത്തിന് നഗരസഭ 25 ലക്ഷം രൂപ അനുവദിച്ചു. നഗരത്തിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും പുതിയ കണക്ഷനുകള്‍ നല്‍കുന്നതിനുമാണ് തുക. നഗരത്തിലെ മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റപ്പണിക്കായി 6 ലക്ഷവും അനുവദിച്ചതായി പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി പറപ്പായി അറിയിച്ചു.
വേനല്‍ ശക്തിപ്രാപിച്ചതോടെ നഗരസഭാപരിധിയിലെ വിവിധ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് തുക അനുവദിച്ചത്. ആവശ്യമുന്നയിച്ച് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് നിവേദനം നല്‍കിയിരുന്നു. നഗരത്തിലെ പ്രവര്‍ത്തനരഹിതമായ വഴിവിളക്കുകള്‍ നന്നാക്കും. 18 മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
What's Your Reaction?






