ശാന്തിഗ്രാം സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും സഹകാരി സംഗമവും മാര്‍ച്ച് 1ന്
ശാന്തിഗ്രാം സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും സഹകാരി സംഗമവും മാര്‍ച്ച് 1ന്

ഇടുക്കി: ശാന്തിഗ്രാം സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും സഹകാരി സംഗമവും മാര്‍ച്ച് 1ന് നടക്കും. ഉച്ചകഴിഞ്ഞ് 2ന് ഹെഡ് ഓഫീസ് മന്ദിരം മന്ത്രി റോഷി അഗസ്റ്റിനും നിക്ഷേപ സമാഹരണ യജ്ഞം എംഎം മണി എംഎല്‍എയും സഹകാരി സംഗമം ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസും വായ്പാ പദ്ധതി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ റൈനു തോമസും കോണ്‍ഫറന്‍സ് ഹാള്‍ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാറും ഉദ്ഘാടനം ചെയ്യും.
ബാങ്ക് പ്രസിഡന്റ് ജോയി ജോര്‍ജ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്തംഗങ്ങളായ വി.എന്‍. മോഹനന്‍, കെ.ജി. സത്യന്‍, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് തുടങ്ങി ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. മാര്‍ച്ചില്‍ 3 കോടി രൂപ നിക്ഷേപമായി സമാഹരിക്കുമെന്ന് ഭരണസമിതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജോയി ജോര്‍ജ്, ബെന്നി തോമസ്, മാത്യു തോമസ്, ജേക്കബ് കുര്യന്‍, ആന്‍സി സെബാസ്റ്റിയന്‍, ഷൈനി ബേബി, ഓമന ശശീന്ദ്രന്‍, ടി.എസ്. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






