എംജി സര്‍വകലാശാല ബിരുദ പരീക്ഷയില്‍ ലബ്ബക്കട ജെപിഎം കോളേജിന് എട്ട് റാങ്കുകള്‍
എംജി സര്‍വകലാശാല ബിരുദ പരീക്ഷയില്‍ ലബ്ബക്കട ജെപിഎം കോളേജിന് എട്ട് റാങ്കുകള്‍
ഇടുക്കി: എംജി സര്‍വകലാശാലയുടെ ബിരുദ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കി ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. സര്‍വകലാശാലാ തലത്തില്‍ വിവിധ കോഴ്‌സുകളിലായി എട്ട് റാങ്കുകളാണ് കോളേജിലെ വിദ്യാര്‍ഥികള്‍ സ്വന്തമാക്കിയത്. ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തില്‍ അലീന ജോഷി മൂന്നാം റാങ്കും അല്‍ഫിന ഷാജി നാലാം റാങ്കും റിയ തെരേസ ജോയി ആറാം റാങ്കും അന്നമോള്‍ ജോസഫ് ഏഴാം റാങ്കും ഫെബിന്‍ പ്യാരിസ് എട്ടാം റാങ്കും ഫെബ ജോസഫ് പത്താം റാങ്കും കരസ്ഥമാക്കി. ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ അക്ഷയ് സാബു തോമസ് നാലാം റാങ്കും ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ് വിഭാഗത്തില്‍ അലീന സിബി എട്ടാം റാങ്കും നേടി കോളേജിനെ വിജയത്തിളക്കത്തിലെത്തിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയ അധ്യാപകരെയും മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് സിഎസ്ടി, പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ് സിഎസ്ടി, കോളേജ് ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍ സിഎസ്ടി എന്നിവര്‍ അഭിനന്ദിച്ചു. വിദ്യാര്‍ഥികളുടെ കഠിനാധ്വാനവും കോളേജിലെ മികച്ച പഠനാന്തരീക്ഷവുമാണ് വിജയത്തിന് പിന്നിലെന്ന് പിടിഎ ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?
