വണ്ടിപ്പെരിയാറില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

വണ്ടിപ്പെരിയാറില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 3, 2026 - 10:32
 0
വണ്ടിപ്പെരിയാറില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിനോദസഞ്ചാരികളുടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വള്ളക്കടവ് കൊക്കക്കാട്ടില്‍ ജ്ഞാനയ്യ (79) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29ന് രാവിലെ 8 ഓടെ വണ്ടിപ്പെരിയാര്‍ കക്കിക്കവലയിലായിരുന്നു അപകടം. ചുടക്കുളം പ്രാഥമിക ആശുപത്രിയിലേക്ക് പോകുന്നതിനായി ജ്ഞാനയ്യ റോഡ് മുറിച്ചുകടക്കുന്നതിനിടെ കുമളിയില്‍നിന്നും വണ്ടിപ്പെരിയാര്‍ ഭാഗത്തേക്ക് വന്ന വിനോദസഞ്ചാരികളുടെ കാര്‍ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ വണ്ടിപ്പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പിന്നീട് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മധുരൈ രാജാജി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ നാല് ദിവസമായി ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച രാവിലെ 6ഓ ടെയാണ് മരണം. ഹിലാഷ് ഡിവിഷനിലെ സിഎസ്‌ഐ പള്ളിയിലെ മുന്‍ കൈക്കാരനായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് മൗണ്ട് സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ മരിയമ്മ. മക്കള്‍: സുരേഷ്, സുധ. മരുമക്കള്‍: ലത, മോഹന്‍ദാസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow