യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 18.99 ലക്ഷം രൂപ: കബളിപ്പിക്കപ്പെട്ടത് ചക്കുപള്ളം സ്വദേശി: പശ്ചിമബംഗാള്‍ സ്വദേശിനി പിടിയില്‍
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 18.99 ലക്ഷം രൂപ: കബളിപ്പിക്കപ്പെട്ടത് ചക്കുപള്ളം സ്വദേശി: പശ്ചിമബംഗാള്‍ സ്വദേശിനി പിടിയില്‍

ഇടുക്കി: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ചക്കുപള്ളം സ്വദേശിയുടെ പക്കല്‍നിന്ന് 18,99,059 രൂപ തട്ടിയ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശിനി പ്രേമിക ഛേത്രി(23) ആണ് പിടിയിലായത്. ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റ്, എമിഗ്രേഷന്‍, എന്‍ട്രി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് വാക്‌സിനേഷന്‍ കാര്‍ഡ്, യുകെ ലേബര്‍ യൂണിയന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്ന വ്യാജേനയാണ് ഇവര്‍ പണം തട്ടിയത്. ഈകേസില്‍ മറ്റൊരു ബംഗാള്‍ സ്വദേശിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിന്റെ നിര്‍േദശാനുസരണം ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി കെ ആര്‍ ബിജുവിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ സുരേഷ് വി.എയും സംഘവുമാണ് യുവതിയെ പിടികൂടിയത്. പ്രതിയെ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






