കൊച്ചി-ധനുഷ്‌കോടി ദേശീയപാത: വാളറ മുതല്‍ മൂന്നാര്‍ വരെ നവീകരണം പുരോഗമിക്കുന്നു
കൊച്ചി-ധനുഷ്‌കോടി ദേശീയപാത: വാളറ മുതല്‍ മൂന്നാര്‍ വരെ നവീകരണം പുരോഗമിക്കുന്നു
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മാണ പ്രതിസന്ധി തുടരുമ്പോഴും വാളറ മുതല്‍ മൂന്നാര്‍ വരെ നവീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. മണ്ണ് നീക്കിയും സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ചും പാതയുടെ വീതി വര്‍ധിപ്പിക്കുന്ന ജോലികളാണ് നിലവില്‍ നടക്കുന്നത്. ഓടകളുടെ നിര്‍മാണവും നടക്കുന്നുണ്ട്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള പാതയുടെ നവീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നേര്യമംഗലത്ത് പുതിയ പാലവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നുണ്ട്. 5 സ്പാനുകളിലായി 42.80 മീറ്റര്‍ നീളത്തില്‍ 13 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിന്റെ നിര്‍മാണം. നിലവില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള പാതയുടെ വീതി കുറവ് തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ ഗതാഗതകുരുക്കിന് കാരണമാകാറുണ്ട്. പാതയുടെ നവീകരണം പൂര്‍ത്തിയാകുന്നതോടെ ഗതഗത കുരുക്കിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നേര്യമംഗലം വനമേഖലയിലെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുന്നത്.
What's Your Reaction?

