നാരകകൃഷിയില്‍ വിജയംകൊയ്ത് പൂവത്തുംമൂട്ടില്‍ ജോസ്
നാരകകൃഷിയില്‍ വിജയംകൊയ്ത് പൂവത്തുംമൂട്ടില്‍ ജോസ്

ഇടുക്കി: ഹൈറേഞ്ചില്‍ നാരകകൃഷിയില്‍ വിജയം കൊയ്യുകയാണ് പൊതുപ്രവര്‍ത്തകനും കര്‍ഷകനുമായ പൂവത്തുംമൂട്ടില്‍ ജോസ് . അഞ്ച് വര്‍ഷം മുമ്പാണ് ജോസ് നാരകകൃഷി ആരംഭിച്ചത്. തരിശായി കിടന്ന സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുത്തതും. ആന്ധ്രാപ്രദേശിലെ കൃഷി ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച 150 ചുവട് ഹൈബ്രിഡ് നാരകത്തെകളാണ് നട്ടു പരിപാലിച്ച് പോരുന്നത്. രണ്ടാം വര്‍ഷത്തന്നെ മികച്ച വിളവ് ലഭിക്കുകയും ചെയ്തു.ഹൈറേഞ്ചിലെ തരിശ് സ്ഥലങ്ങളില്‍ വലിയ മുതല്‍ മുടക്കില്ലാതെ തന്നെ നാരകം കൃഷി ചെയ്യാമെന്നാണ് ജോസ് പറയുന്നത്. ആഴ്ചയില്‍ രണ്ട് തവണ വിളവെടുക്കാമെന്നതും ഈ കൃഷിയുടെ പ്രത്യേകതയാണ്. സമീപ പ്രദേശങ്ങളില്‍ത്തന്നെയാണ് വിപണനം ചെയ്യുന്നത്. കലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ വര്‍ഷം തീരെ വിളവ് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ മികച്ച വിളവ് ലഭിച്ചതോടൊപ്പം മികച്ച വിലയും ലഭിക്കുന്നുണ്ട്. ഏകദേശം 30 സെന്റ് സ്ഥലത്ത് ചെയ്തിരിക്കുന്ന നാരകത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം രൂപയുടെ നാരങ്ങയാണ് ലഭിച്ചത്. കുരുമുളക്, ഏലം, മത്സ്യകൃഷി എന്നിവയും വിജയകരമായി ചെയ്ത് വരികയാണ് പുറ്റടി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍. പ്രസിഡന്റ് കൂടിയായ പൂവത്തുംമൂട്ടില്‍ ജോസ് എന്ന കര്‍ഷകന്‍.
What's Your Reaction?






