വെള്ളയാംകുടിയിലെ കുരുമുളക് മോഷണം: വ്യാപാരി ഉള്‍പ്പെട്ട സംഘം പൊലീസ് വലയില്‍
വെള്ളയാംകുടിയിലെ കുരുമുളക് മോഷണം: വ്യാപാരി ഉള്‍പ്പെട്ട സംഘം പൊലീസ് വലയില്‍

ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയില്‍ വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ച 150 കിലോ കുരുമുളക് മോഷണം പോയ കേസില്‍ വ്യാപാരി ഉള്‍പ്പെട്ട സംഘം പൊലീസ് പിടിയിലായി. വെള്ളയാംകുടി കൊങ്ങിണിപ്പടവ് കരിമരുതുങ്കല്‍ ബോസിന്റെ വീട്ടില്‍ 25ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. കുരുമുളക് ഉണക്കാനിട്ടശേഷം ചാക്കിലാക്കി കാര്‍ പോര്‍ച്ചില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാവിലെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. കട്ടപ്പന പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
What's Your Reaction?






