ഓണക്കാലത്ത് അറ്റകുറ്റപ്പണിക്കായി കട്ടപ്പനയില്‍ വൈദ്യുതി മുടക്കില്ല: കെഎസ്ഇബി ഉറപ്പുനല്‍കിയതായി വ്യാപാരി വ്യവസായി സമിതി
ഓണക്കാലത്ത് അറ്റകുറ്റപ്പണിക്കായി കട്ടപ്പനയില്‍ വൈദ്യുതി മുടക്കില്ല: കെഎസ്ഇബി ഉറപ്പുനല്‍കിയതായി വ്യാപാരി വ്യവസായി സമിതി

ഇടുക്കി: ഓണക്കാലത്ത് കട്ടപ്പന നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി ലൈന്‍ വലിക്കല്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണി നടത്തില്ലെന്നും വൈദ്യുതി മുടക്കില്ലെന്നും കെഎസ്ഇബി അധികൃതര്‍ ഉറപ്പുനല്‍കിയതായി വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ അറിയിച്ചു. 25 മുതല്‍ ചതയദിനം വരെ കട്ടപ്പനയില്‍ വൈദ്യുതി മുടക്കി അറ്റകുറ്റപ്പണി നടത്തില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ആവശ്യമുന്നയിച്ച് സമിതി അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യാപാര മേഖലയ്ക്ക് ഓണക്കാലം പ്രതീക്ഷയുടെ നാളുകളാണ്.
11 കെവി കേബിള്‍ ലൈന്‍ വലിക്കലിന്റെ ഭാഗമായി പകല്‍സമയങ്ങളില്‍ വൈദ്യുതി മുടക്കുന്നത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. തുടര്‍ന്നാണ് സമിതി നിവേദനങ്ങള്‍ നല്‍കിയത്. കെഎസ്ഇബിയുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ്, ആല്‍വിന്‍ തോമസ്, എംആര്‍ അയ്യപ്പന്‍കുട്ടി, പി ബി സുരേഷ് എന്നിവര്‍ പറഞ്ഞു.
What's Your Reaction?






