ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ബൈസണ്‍വാലിയിലെ ശാലുമോള്‍ സാബു
ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ബൈസണ്‍വാലിയിലെ ശാലുമോള്‍ സാബു
ഇടുക്കി: ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി ബൈസണ്‍വാലിയിലെ ശാലുമോള്‍ സാബു (24) ചുമതലയേറ്റു. എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ ബൈസണ്‍വാലിയില്‍ കേരള കോണ്‍ഗ്രസ് എം അംഗമായ ശാലുമോള്‍ സാബു ആദ്യ 2 വര്‍ഷം പ്രസിഡന്റ് സ്ഥാനം വഹിക്കും. കര്‍ഷകനായ വടക്കേവേലിക്കകത്ത് സാബുവിന്റെയും പരേതയായ സിജിയുടെയും മൂത്ത മകളാണ്. നിലവില്‍ മഞ്ഞപ്പിള്ളിയിലെ അങ്കണവാടി വര്‍ക്കറാണ് ശാലു. മുന്‍ ബ്ലോക്ക് പഞ്ചായത്തംഗമായ കോണ്‍ഗ്രസിലെ ഷാന്റി ബേബിയെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് ശാലുമോള്‍ പഞ്ചായത്തംഗമായത്. മുതിര്‍ന്നവരെയും യുവാക്കളെയും കുട്ടികളെയും പരിഗണിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമെന്ന് ശാലുമോള്‍ പറഞ്ഞു. സഹോദരി സീനു പ്ലസ് ടു പഠനത്തിനുശേഷം എന്‍ട്രന്‍സ് പരിശീലനം നടത്തുകയാണ്. എല്‍ഡിഎഫ് 8, യുഡിഎഫ് 5, ബിജെപി 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ സീറ്റ് നില.
What's Your Reaction?