അടിമാലി പഞ്ചായത്തിന് 67.99 കോടിയുടെ ബജറ്റ്
അടിമാലി പഞ്ചായത്തിന് 67.99 കോടിയുടെ ബജറ്റ്

ഇടുക്കി: അടിമാലി പഞ്ചായത്ത് ബജറ്റില്‍ കൃഷി, മാലിന്യ സംസ്‌കരണം, ടൂറിസം വികസനം, ആരോഗ്യരംഗം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന. 67,99,72,993രൂപ വരവും 67,20,70,341 രൂപ ചെലവും 71 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അവതരിപ്പിച്ചു. പ്രസിഡന്റ് സൗമ്യ അനില്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി നന്ദകുമാര്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടിമാലിക്കായി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കോണ്‍ക്ലേവ് 2024ല്‍ ഉയര്‍ന്ന് വന്ന വിവിധ ആശയങ്ങള്‍ നടപ്പിലാക്കുമെന്ന് ബജറ്റില്‍ പറയുന്നു. വന്യജീവി ശല്യം പരിഹരിക്കുന്നതിനായുള്ള പദ്ധതി സംബന്ധിച്ചും ഭിന്നശേഷികാര്‍ക്കും വനിതകള്‍ക്കും സഹായകരമാകുന്ന പദ്ധതികള്‍ സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമുണ്ട്.
What's Your Reaction?






