വണ്ടിപ്പെരിയാര്‍ സ്വദേശിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയ പത്തനംതിട്ട സ്വദേശി മുംബൈയില്‍ പിടിയില്‍
വണ്ടിപ്പെരിയാര്‍ സ്വദേശിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയ പത്തനംതിട്ട സ്വദേശി മുംബൈയില്‍ പിടിയില്‍
ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വണ്ടിപ്പെരിയാര്‍ സ്വദേശില്‍നിന്ന് 4 ലക്ഷം രൂപ തട്ടിയയാളെ മുംബൈയില്‍നിന്ന് പിടികൂടി. പത്തനംതിട്ട തടിയൂര്‍ ആശാരിപറമ്പില്‍ അരുണ്‍ പ്രകാശ് (31) ആണ് പിടിയിലായത്. കഴിഞ്ഞ നവംബറിലാണ് മ്ലാമല സ്വദേശിയായ ആല്‍ബിന് വിദേശത്ത് ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞാണ് അരുണ്‍ പ്രകാശ് പണം കൈപ്പറ്റിയത്. ഇതിനിടയില്‍ അഭിമുഖത്തിന്റെ കാര്യം പറഞ്ഞ് പലതവണ ആല്‍ബിനെ എറണാകുളത്തേയ്ക്ക് വിളിച്ചുവരുത്തുകയും ചെയ്തു. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും തുടര്‍നടപടികളായില്ല. തുടര്‍ന്ന് ഇയാള്‍ പണം തിരികെ ആവശ്യപ്പെട്ടിട്ടും അരുണ്‍ തിരികെ നല്‍കിയില്ല. തുടര്‍ന്ന് ആല്‍ബിന്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പാരാതി നല്‍കി. ഇക്കാര്യം മനസിലാക്കിയ അരുണ്‍ ദുബായിലേയ്ക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ എസ്‌ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ഇയാളെ വിദേശത്തുനിന്ന് തിരികെ എത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയും വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തിലിറങ്ങിയ അരുണിനെ അധികൃതര്‍ തടഞ്ഞുവയ്ക്കുകയും വണ്ടിപ്പെരിയാര്‍ പൊലീസ് മുംബൈയിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ കേരളത്തില്‍ പലയിടങ്ങളിലും വിദേശത്ത് ജോലിനല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചിട്ടുണ്ടന്ന് എസ്‌ഐ ടി എസ് ജയകൃഷ്ണന്‍ പറഞ്ഞു. എഎസ്‌ഐ നാസര്‍, സിപിഒ ഫസല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?