കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ വായനാ ദിനം ആചരിച്ചു
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ വായനാ ദിനം ആചരിച്ചു
ഇടുക്കി: പി.എന്‍. പണിക്കറുടെ ചരമദിനത്തിന്റെ സ്മരണാര്‍ത്ഥം ആചരിക്കുന്ന വായനാദിനത്തോടനുബന്ധിച്ച് കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ വായനാദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ബോധി ഗ്രന്ഥശാല പുരസ്‌കാര ജേതാവും എഴുത്തുകാരിയുമായ പുഷ്പമ്മ എസ് ഉദ്ഘാടനം ചെയ്തു. വായന അറിവിലേക്കുള്ള വാതായനമാണെന്നും പുസ്തകങ്ങള്‍ ജീവിതാനുഭവങ്ങളുടെയും മൂല്യങ്ങളുടെയും വിശാല ലോകം കുട്ടികള്‍ക്ക് മുമ്പില്‍ തുറന്നുകൊടുക്കുന്നതാണെന്നും വായനയിലൂടെ ഭാഷാപരമായ കഴിവുകളും ചിന്താശേഷിയും സര്‍ഗാത്മകതയും സാമൂഹിക അവബോധവും വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും അറിവിനോടും പുസ്തകങ്ങളോടും താല്‍പര്യം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. ഹെഡ്മിസ്ര് ഇന്‍ ചാര്‍ജ് ഗീത ആര്‍ പിള്ള, സ്റ്റാഫ് സെക്രട്ടറി സാലിമോള്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?