ആമയാര്‍-കമ്പംമെട്ട് റോഡരികിലെ കാടുകള്‍ വെട്ടിത്തെളിച്ച് എംഇഎസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ആമയാര്‍-കമ്പംമെട്ട് റോഡരികിലെ കാടുകള്‍ വെട്ടിത്തെളിച്ച് എംഇഎസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ഇടുക്കി: വണ്ടന്‍മേട് ആമയാര്‍-കമ്പംമെട്ട് പാതയോരത്ത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രികര്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തിയിരുന്ന കാടുകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വെട്ടിതെളിച്ചു. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. ആമയാര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് വൃത്തിയാക്കിയത്. റോഡിന്റെ ഇരുവശങ്ങളിലും വലിയതോതില്‍ കാട്ടുചെടികള്‍ വളര്‍ന്ന് പന്തലിച്ച് നിന്നിരുന്നത് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. കാല്‍നടയാത്രക്കാര്‍ക്ക് റോഡിന്റെ വശം ചേര്‍ന്ന് നടക്കാനും ബുദ്ധിമുട്ടായിരുന്നു. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് റോഡിലേക്ക് പടര്‍ന്ന കാടുകള്‍ വൃത്തിയാക്കിയത്. പഞ്ചായത്തംഗം മഞ്ജു ബിജോ, പ്രിന്‍സിപ്പല്‍ അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷൈന്‍ ജോസ്, അധ്യാപകരായ അബ്ദുള്‍ റഷീദ് പിപി, ഹാരിസ് ടി പി, സലീം ജോസഫ്, ജോര്‍ജ് ബിജോ ജോസഫ്, സുനില്‍കുമാര്‍ എ പി, ചഞ്ചല്‍ ജോസ്, ഷരീഫ് എ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?