കരിമ്പനില്‍ പാചകവാതക സിലിണ്ടറില്‍നിന്ന് തീപടര്‍ന്ന് അമ്മയ്ക്കും മകനും ഗുരുതര പരിക്ക് 

കരിമ്പനില്‍ പാചകവാതക സിലിണ്ടറില്‍നിന്ന് തീപടര്‍ന്ന് അമ്മയ്ക്കും മകനും ഗുരുതര പരിക്ക് 

Jun 23, 2026 - 10:28
Jun 23, 2026 - 11:12
 0
കരിമ്പനില്‍ പാചകവാതക സിലിണ്ടറില്‍നിന്ന് തീപടര്‍ന്ന് അമ്മയ്ക്കും മകനും ഗുരുതര പരിക്ക് 
This is the title of the web page

ഇടുക്കി: കരിമ്പനില്‍ പാചകവാതക സിലിണ്ടര്‍ മാറ്റി കണക്ട് ചെയ്യുന്നതിനിടെ തീ പടര്‍ന്ന് വീട്ടമ്മയ്ക്കും മകനും പൊള്ളലേറ്റു. കരിമ്പന്‍ കൊട്ടാരത്തില്‍ ജസ്റ്റിന്‍ ജോസ് (37), മാതാവ് ജോളി ജോസ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച  9 ഓടെയാണ് സംഭവം. സിലിണ്ടറിന്റെ വാഷര്‍ തകരാറായി ഗ്യാസ് പടര്‍ന്നതാകാമെന്നാണ് നിഗമനം. സംഭവത്തില്‍ വീടിന്റെ മേല്‍ക്കൂരയും വീട്ടുപകരണങ്ങളും തകര്‍ന്നു. ഇടുക്കി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow