ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ ഐസിഡിഎസ് പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ ഐസിഡിഎസ് പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വിരമിക്കുന്ന 11 ഐസിഡിഎസ് പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി. വാഴത്തോപ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് അധ്യക്ഷനായി.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി.
സര്‍വീസില്‍ നിന്ന് വിരമിച്ച അങ്കണവാടി ജീവനക്കാരെ മൊമന്റോ നല്‍കി ആദരിച്ചു. 31ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ബിഡിഒ മുഹമ്മദ് സാബിറിനെ ഇടുക്കി സിഡിപിഒ ഷിജിമോള്‍ കെ എസ് ചടങ്ങില്‍ ആദരിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിന്റാമോള്‍ വര്‍ഗീസ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിനോയി വര്‍ക്കി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡിറ്റാജ് ജോസഫ്, സ്നേഹന്‍ രവി, ഡോളി, സുനില്‍, ജെസി തോമസ്, ആലീസ് വര്‍ഗീസ്, പ്രോജക്ട് ലീഡര്‍ ഡോളി എന്‍. കെ , സാലി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






