വീണ്ടും ജീവനെടുത്ത് കാട്ടാന: പെരുവന്താനം മതമ്പയില്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു
വീണ്ടും ജീവനെടുത്ത് കാട്ടാന: പെരുവന്താനം മതമ്പയില്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു

ഇടുക്കി: ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരുജീവന്‍ കൂടി നഷ്ടമായി. പെരുവന്താനം മതമ്പയില്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമന്‍(64) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ പെരുവന്താനം പഞ്ചായത്തിലെ മതമ്പയിലാണ് സംഭവം. റബര്‍ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തുന്നയാളാണ് പുരുഷോത്തമന്‍. മകനൊപ്പം ടാപ്പിങ് ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. മകനുനേരെ കാട്ടാന പാഞ്ഞെത്തിയെങ്കിലും ഓടി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ പുരുഷോത്തമനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാര്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഏറെ നാളുകളായി മതമ്പയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണ്.
What's Your Reaction?






