ശബരിമല തീര്‍ഥാടകര്‍ക്കായി കുമളിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി
ശബരിമല തീര്‍ഥാടകര്‍ക്കായി കുമളിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി
ഇടുക്കി: ശബരിമല തീര്‍ഥാടകര്‍ക്കായി കുമളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് നിര്‍വഹിച്ചു. കുമളി ടൗണിലുള്ള വനം വകുപ്പിന്റെ കെട്ടിടം ക്യാമ്പിന് വിട്ടുനല്‍കാത്തത് വിവാദമായിരുന്നു. കുമളി പഞ്ചായത്തും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. തീര്‍ഥാടകര്‍ക്കായി ആയുര്‍വേദം, സിദ്ധ, ഹോമിയോ, അലോപ്പതി എന്നീ ചികിത്സാ വിഭാഗങ്ങളുടെ സേവനം ക്യാമ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ്, പഞ്ചായത്ത് സെക്രട്ടറി അശോക് കുമാര്‍, ജെഎച്ച്‌ഐ മാടസ്വാമി എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍മാരായ അനീഷ എസ്. ഡേവിഡ്, റോസ് മേരി, അഞ്ജു കൃഷ്ണ, വര്‍ഗീസ് ടി. ഐസക്ക്, നീതു പ്രസാദ്, എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
What's Your Reaction?