ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തക വിതരണം ഇന്നുമുതല്‍
ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തക വിതരണം ഇന്നുമുതല്‍

ഇടുക്കി: ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. പുസ്തകങ്ങള്‍ കട്ടപ്പനയിലെ ബുക്ക് ഡിപ്പോയില്‍ എത്തിയിട്ടുണ്ടെന്നും വിതരണത്തിന് തയ്യാറായതായും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.സംസ്ഥാന തലത്തില്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ആരംഭിച്ചിരുന്നു. ജില്ലയിലെ 491 സ്‌കൂളുകളിലേക്കുള്ള 3,72,998 പുസ്തകങ്ങളാണ് എത്തിയിട്ടുള്ളത്. സിലബസ് മാറാത്ത 2, 4, 6, 8 ക്ലാസുകളിലെ പുസ്തകങ്ങള്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും. രണ്ടാംഘട്ടത്തില്‍ 1,3,5,7,9 ക്ലാസുകളിലെ പുത്കങ്ങളും നല്‍കും. മെയ് മാസത്തോടെ വിതരണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കുടുംബശ്രീക്കാണ് വിതരണച്ചുമതല. വ്യാഴം വൈകിട്ട് നാലിന് ജില്ലാതല വിതരണോദ്ഘാടനം തൊടുപുഴയില്‍ നടക്കും.
What's Your Reaction?






