തേക്കടി തടാകത്തില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ മരിച്ചനിലയില്‍
തേക്കടി തടാകത്തില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ മരിച്ചനിലയില്‍

ഇടുക്കി: സുഹൃത്തുക്കള്‍ക്കൊപ്പം തേക്കടി തടാകത്തില്‍ കുളിക്കാനിറങ്ങിയ 17കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി മന്നാക്കുടി സ്വദേശി അര്‍ജുനാണ് മരിച്ചത്. തേക്കടി തടാകത്തിനും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറിനുമിടയിലെ കനാലിലാണ് അര്‍ജുനനും കൂട്ടുകാരും ബുധനാഴ്ച കുളിക്കാനിറങ്ങിയത്. അര്‍ജുനനെ കാണാനില്ലെന്ന വിവരം ഇന്ന് രാവിലെ സുഹൃത്തുക്കള്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും പൊലീസും വനപാലകരും അഗ്നിരക്ഷാസേനയും തിരച്ചില്‍ ആരംഭിച്ചു. മുല്ലപ്പെരിയാറിലെ ഉയര്‍ന്ന ജലനിരപ്പ് തിരച്ചിലിനെ സാരമായി ബാധിച്ചു. പിന്നീട് ഷട്ടര്‍ അടച്ചശേഷം തൊടുപുഴയില്‍നിന്ന് എത്തിയ സ്‌കൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കല്‍ക്കെട്ടില്‍ കുടുങ്ങിയ നിലയിലായിരുന്നു. കുമളി പൊലീസ് നടപടി സ്വീകരിച്ചു. പോസ്റ്റുമാര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
What's Your Reaction?






