വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ ഓട്ടോറിക്ഷയില്‍ ബസിടിച്ച് അപകടം: ഒരാള്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ ഓട്ടോറിക്ഷയില്‍ ബസിടിച്ച് അപകടം: ഒരാള്‍ക്ക് പരിക്ക്
ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി പൊതുശ്മാശനത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ബസ് ഇടിച്ച് അപകടം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 62-ാംമൈല്‍ സ്വദേശി അനിതകുമാരി (48) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തല കീഴായി മറിയുകയായിരുന്നു. അനിതാകുമാരിയെ വണ്ടിപ്പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?
