നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഓട്ടോറിക്ഷ തൊഴിലാളിയെ മര്‍ദിച്ചതായി പരാതി
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഓട്ടോറിക്ഷ തൊഴിലാളിയെ മര്‍ദിച്ചതായി പരാതി
ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഓട്ടോറിക്ഷാ തൊഴിലാളിയെ മറ്റൊരു ഓട്ടോറിക്ഷാ തൊഴിലാളി മര്‍ദിച്ചതായി പരാതി. താന്നിമൂട് മുല്ലശേരില്‍ ബിനുവിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയപ്പോഴായിരുന്നു സംഭവം. ഡോക്ടറെ കണ്ട ശേഷം ലാബിലേയ്ക്ക്് പോകുന്നതിനിടെ ആശുപത്രി സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന വ്യക്തി ഇവരോട് കയര്‍ക്കുകയും ആശുപത്രി പരിസരത്തുനിന്ന് ഓട്ടം എടുക്കാന്‍ എത്തിയതാണെന്ന് ആരോപിച്ച് അസഭ്യം വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളുടെ കൈവശം ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് ബിനുവിന്റെ നെറ്റിയില്‍ ഇടിക്കുകയും കൈ വിരല്‍ കടിച്ചു മുറിക്കുകയും ചെയ്തു. ഒപ്പമുള്ളത് ഭാര്യയും കുട്ടിയും ആണെന്ന് പറഞ്ഞിട്ടും ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ബിനുവിനെ രക്ഷപ്പെടുത്തിയത്. തലയിലും വിരലിലും മുറിവേറ്റ ബിനു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ പരാതിയില്‍ നെടുങ്കണ്ടം പൊലിസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?