കട്ടപ്പന എന്‍എസ്എസ് കരയോഗത്തില്‍ രാമായണ പാരായണം ആരംഭിച്ചു

കട്ടപ്പന എന്‍എസ്എസ് കരയോഗത്തില്‍ രാമായണ പാരായണം ആരംഭിച്ചു

Jul 18, 2026 - 11:24
 0
കട്ടപ്പന എന്‍എസ്എസ് കരയോഗത്തില്‍ രാമായണ പാരായണം ആരംഭിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന എന്‍എസ്എസ് കരയോഗത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടകമാസ രാമായണ പാരായണ ചടങ്ങുകള്‍ക്ക് തുടക്കമായി.  ഹൈന്ദവ ഭവനങ്ങള്‍ക്കും സമൂഹത്തിനും പുണ്യമേകുന്ന കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കരയോഗം പ്രസിഡന്റ് കെ വി വിശ്വനാഥന്‍ വണ്ടാനത്ത്, സെക്രട്ടറി ശശികുമാര്‍ മുല്ലക്കല്‍, വനിതാസമാജം പ്രസിഡന്റ് ഉഷാ ബാലന്‍, സെക്രട്ടറി സിന്ധു ഗിരീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കരയോഗത്തിന് കീഴിലെ വിവിധ ഭവനങ്ങളിലെ ആളുകള്‍ ചടങ്ങുകളില്‍ പങ്കാളികളായി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow