എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് തോപ്രാംകുടിയില്‍ സ്വീകരണം നല്‍കി
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് തോപ്രാംകുടിയില്‍ സ്വീകരണം നല്‍കി
ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിന്‍ ക്യാപ്റ്റനായ എല്‍ഡിഎഫ് ഇടുക്കി നിയോജക മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് തോപ്രാംകുടിയില്‍ സ്വീകരണം നല്‍കി. മുനിയറയില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം ജെ മാത്യു ഉദ്ഘാടനം ചെയ്ത ജാഥ കൊന്നത്തടി, അഞ്ചാം മൈല്‍, കമ്പളികണ്ടം, പാറത്തോട്, മേലേചിന്നാര്‍ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥ തോപ്രാംകുടിയിലെത്തിയത്. ടൗണില്‍ നടന്ന സ്വീകരണ യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം ട്രേഡ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് അമ്പഴം അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. ജാഥാ മാനേജര്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍, വൈസ് ക്യാപ്റ്റന്‍ എം കെ പ്രിയന്‍, ജാഥാ അംഗങ്ങളായ സിനോജ് വള്ളാഡി, ഷിജോ തടത്തില്‍, സുനില്‍ സെബാസ്റ്റ്യന്‍, കെ എന്‍ മുരളി, കെ എല്‍ ജോസഫ്, സോമന്‍ എസ് നായര്‍, ഷാജി കാഞ്ഞമല, കെ യു ബിനു, സജി പെരുംപള്ളി, ബേബി കാഞ്ഞിരത്താംകുന്നേല്‍, പ്രിദീപ് കാര്‍ത്തിക, അനീഷ് കാലാച്ചിറ, എം ആര്‍ ശിവദാസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?