എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് പ്രതിഷേധ സംഗമം
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് പ്രതിഷേധ സംഗമം

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പി ജെ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ജില്ലയോടുള്ള അവഗണനയുടെയും കര്‍ഷക വിരുദ്ധ നയങ്ങളുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിഎച്ച്ആര്‍ പ്രശ്‌നത്തില്‍ കോടതിയില്‍ നിന്നുണ്ടായ ഉത്തരവ് എന്നും, സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ കര്‍ഷകരോട് ചെയ്ത വഞ്ചന മറക്കാനാവില്ലെന്നും പി. ജെ. ജോസഫ് പറഞ്ഞു. പട്ടയ പ്രശ്‌നങ്ങള്‍ക്കും മറ്റ് വിവിധങ്ങളായ ഭൂവിഷയങ്ങള്‍ക്കും പരിഹാരമില്ലാതെ തുടരുന്നതും, ഇടുക്കി മെഡിക്കല്‍ കോളേജിനോടുള്ള അവഗണനയും ജില്ലാ ആസ്ഥാന വികസനത്തിലെ തടസങ്ങളും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അധ്യക്ഷനായി. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന്‍, ജോയി കൊച്ചുകരോട്ട്, വര്‍ഗീസ് വെട്ടിയാല്‍, ഷീല സ്റ്റീഫന്‍, ഷൈനി സജി, എം മോനിച്ചന്‍, നോബിള്‍ ജോസഫ് തുടങ്ങി നിരവധി നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു.
What's Your Reaction?






