ഹൈറേഞ്ച് എന്‍ എസ് എസ് യൂണിയന്റെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു
ഹൈറേഞ്ച് എന്‍ എസ് എസ് യൂണിയന്റെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു

ഇടുക്കി: ഹൈറേഞ്ച് എന്‍ എസ് എസ് യൂണിയന്റെ നേതൃത്വത്തില്‍ ജൂണ്‍ 8 ശനിയാഴ്ച കരിദിനമായി ആചരിച്ചു. കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരത്ത് നടന്ന പ്രതിഷേധയോഗം ഹൈറേഞ്ച് എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. 2022 ജൂണ്‍ എട്ടാം തീയതി രാത്രി 10 മണിക്ക് ശേഷം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി നിയോഗിച്ച ഒരു സംഘം ആളുകള്‍ നെടുങ്കണ്ടത്തുള്ള യൂണിയന്‍ ഭരണസമിതിയുടെ ഓഫീസില്‍ അതിക്രമിച്ചു കയറുകയും പ്രധാനപ്പെട്ട രേഖകള്‍ അപഹരിച്ചുകൊണ്ടു പോകുകയും ഹൈറേഞ്ചിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കരിദിനം ആചരിച്ചത്.
ഒ എസ് പ്രഭാകരന്‍ നായര്‍ മണ്ണത്താചാര്യന്റെ പൂര്‍ണ്ണകായ പ്രതിമയ്ക്ക് മുന്‍പില്‍ ഭദ്രദീപം കൊളുത്തി പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വനിതാ യൂണിയന്‍ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ത്ഥനയും പ്രതിഷേധ കൂട്ടായ്മയും നടത്തി. സാമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്‍ വിഭാവനം ചെയ്ത ഭരണഘടനാപരമായ എല്ലാ ജനാധിപത്യ മൂല്യങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി നടത്തുന്ന ഏകാധിപത്യ ഭരണം സംഘടനയെയും സമുദായത്തെയും നാശത്തിലേക്കാണ് നയിക്കുന്നത് എന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്‍ മണിക്കുട്ടന്‍ പറഞ്ഞു. രണ്ടുവര്‍ഷമായി ഹൈറേഞ്ച് താലൂക്ക് യൂണിയന്റെയും കരയോഗങ്ങളുടെയും തിരഞ്ഞെടുപ്പുകള്‍ നടത്താതെ നീട്ടിക്കൊണ്ടുപോയി യൂണിയനെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ഗൂഢ ശ്രമമാണ് ജനറല്‍ സെക്രട്ടറി.ുടേത് ഇതിനെ എന്തു വില കൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍, യൂണിയന്‍ സെക്രട്ടറി രവീന്ദ്രന്‍ എ ജെ, ഭരണസമിതി അംഗങ്ങളായ ജി ശിവശങ്കരന്‍ നായര്‍, കെ ജി വാസുദേവന്‍ നായര്‍, ജി ഗോപാലകൃഷ്ണന്‍ നായര്‍, പി ജി രവീന്ദ്രനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
What's Your Reaction?






