വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രോത്സവം തുടങ്ങി
വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രോത്സവം തുടങ്ങി

ഇടുക്കി: വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രത്തിലെ തിരുവുത്സവം തുടങ്ങി. തന്ത്രി വാസുദേവന്‍ സോമയാജിപ്പാട്, മേല്‍ശാന്തി അജിത്ത് തിരുമേനി എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റി. മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിര, കൈകൊട്ടിക്കളി, വിവേകാനന്ദന്‍ അരവിന്ദാക്ഷന്‍ അവതരിപ്പിച്ച ഓടക്കുഴല്‍ കച്ചേരി എന്നിവ നടന്നു. 7ന് വൈകിട്ട് നൃത്തസന്ധ്യ. 8ന് വൈകിട്ട് 7ന് അയ്യപ്പചരിതം മോഹിനിയാട്ടം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ ഉദ്ഘാടനം ചെയ്യും. രാത്രി 10.15ന് പള്ളിവേട്ട. സമാപന ദിവസമായ 9ന് വൈകിട്ട് 5.30 മുതല്‍ ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് ബലി, മുളപ്പാരി ഘോഷയാത്ര, 101 കലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളം എന്നിവ ഉണ്ടാകും. തുടര്‍ന്ന് ഏലയ്ക്ക പറ, നാണയ പറ സമര്‍പണം എന്നീ വഴിപാടുകളും ഉണ്ടായിരിക്കും. എല്ലാദിവസങ്ങളിലും മൂന്നുനേരവും അന്നദാനം ഉണ്ടായിരിക്കും.
What's Your Reaction?






