പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ അറസ്റ്റില്‍
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ അറസ്റ്റില്‍

ഇടുക്കി: ലോഡ്ജ് മുറിയില്‍ എത്തിച്ച് പീഡിപ്പിച്ചശേഷം യുവതിയുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ അരണക്കല്‍ സ്വദേശികളായ പ്രജിത്ത്, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം. കുമളിയില്‍ പഠിക്കുന്ന അരണക്കല്‍ സ്വദേശിയായ യുവതിയെ അയല്‍വാസിയായ പ്രജിത്ത് അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് യുവതിയെ ബൈക്കില്‍ കയറ്റി വീട്ടിലേക്ക് വരുന്നതിനുപകരം റോസാപ്പൂകണ്ടത്തിലെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. ഈ സമയം കാര്‍ത്തിക്ക് റൂമിലുണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത പെണ്‍കുട്ടിയെ അടിച്ച് പരിക്കേല്‍പ്പിച്ചു. ശേഷം പ്രജിത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കാര്‍ത്തിക്ക് വീഡിയോ പകര്‍ത്തുകയും തുടര്‍ന്ന് പ്രജിത്തും യുവതിയെ ശാരീരികമായി ഉപദ്രവിച്ചു. ശേഷം അരണക്കല്ലിലെ വീട്ടിലെത്തിച്ചു. പ്രതികള്‍ എസ്റ്റേറ്റ് തൊഴിലാളികളാണ്. ഇവര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചശേഷം സംഭവ ദിവസം എടുത്ത വീഡിയോ പെണ്‍കുട്ടിയുടെ വീട്ടുകാരെയടക്കം കാണിക്കുകയുെ പൊലീസില്‍ പരാതി നല്‍കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതിയും മാതാപിതാക്കളും കുമളി പൊലീസില്‍ പരാതി നല്‍കി. പ്രജിത്തിനെ മധുരയില്‍ നിന്നാണ് പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുമളി എസ്എച്ച്ഒ സുജിത്ത് പി.എ.്, എസ്‌ഐ അനന്തു, എഎസ്‌ഐ സുബേര്‍ സിപിഒ സലില്‍ രവി, സാദ്ദിഖ്, മാരിപ്പന്‍, ശ്രീനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?






